ഒൻപത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂൺ 19 ന് പ്രസിദ്ധീകരിക്കും. ജൂൺ 19   മുതൽ ജൂലൈ 4 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും മറ്റ് പരാതികളും സമർപ്പിക്കാം. അന്തിമപട്ടിക ജൂലൈ 13  ന് പ്രസിദ്ധീകരിക്കും. പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ http://www.lsgelection.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫോം 5 ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-06-2023

sitelisthead