കാഴ്ചവൈകല്യമുള്ള അഭിഭാഷകര്‍ക്ക് റിസോഴ്സ് അലവന്‍സ് നൽകുന്നതിന് സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.  കേരളത്തില്‍ താമസിക്കുന്നവരും സംസ്ഥാനത്തെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നവർക്കും അപേക്ഷിക്കാം.  കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കൂടരുത്. അഭിഭാഷകരുടെ വായനസഹായിയാകുന്ന വ്യക്തി എസ്.എസ്.എല്‍.സി പരീക്ഷ പാസായിരിക്കണം. അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ suneethi.sjd.kerala.gov.in വഴി നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടുക.

അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകള്‍:
1. നേത്ര രോഗ വിദഗ്ദ്ധനില്‍(ഐ സ്പെഷ്യലിസ്റ്)നിന്നും കാഴ്ച്ച വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്.
2. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്ത അപേക്ഷകന്റെയും വായനസഹായിയുടെയും വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
3. വരുമാന സര്‍ട്ടിഫിക്കറ്റ്-അസല്‍ (സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെയോ ജന്മസ്ഥലത്തെയോ വില്ലജ് ഓഫീസര്‍ നല്‍കുന്നത്).
4. അപേക്ഷകന്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന്റെയും വായനസഹായിയെ നിയമിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയതിന്റെയും പ്രിസൈഡിങ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2024

sitelisthead