2024-ലെ ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമവകുപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി 'വാഗ്മി -2024 ' എന്ന പേരിൽ  പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ കോളേജുകളിലേയും എയ്‌ഡഡ് ആർട്ട്സ് & സയൻസ് കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.  

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് ഒക്ടോബർ 15 ന് വൈകുന്നേരം 5 മണിക്കു മുമ്പായി lawolpc@gmail.com എന്ന ഇ.മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഒരു കോളേജിൽ നിന്നും ഒരു വിദ്യാർത്ഥിയ്ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർത്ഥിയെ സ്ഥാപനം നാമനിർദ്ദേശം ചെയ്യേണ്ടതാണ്. വിജയികൾക്ക് ഒന്നാം സമ്മാനം: 25,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും,  രണ്ടാം സമ്മാനം: 15,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 10,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും. കൂടാതെ മറ്റ് ഫൈനൽ മത്സരാർത്ഥികൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റും നൽകും. മാനദണ്ഡങ്ങൾക്കും അപേക്ഷ ഫോമിനും സന്ദർശിക്കുക : വാഗ്മി -2024

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-10-2024

sitelisthead