കേരളത്തെ അന്താരാഷ്ട്ര വ്യവസായഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദർശനം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ചു. വ്യാവസായികോപകരണങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും മുന്നൂറോളം സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. റോബോട്ടുകൾ, വിവിധ വ്യവസായ ആവശ്യങ്ങൾക്കുള്ള സെൻസറുകൾ, സോഫ്റ്റ്-വെയറുകൾ എന്നിവയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുള്ള ശിൽപ്പശാലകളും സെമിനാറുകളും നടക്കും. പ്രദർശനം 15ന് സമാപിക്കും. രാവിലെ പത്തുമുതൽ വൈകിട്ട്‌ ആറുവരെയാണ് സന്ദർശനസമയം. പ്രവേശനം സൗജന്യം.വ്യവസായവകുപ്പ്, കിൻഫ്ര,  വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി), കേന്ദ്ര എംഎസ്എംഇ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ സംസ്ഥാന ചെറുകിടവ്യവസായ അസോസിയേഷനും (കെഎസ്എസ്ഐഎ) മെട്രോ മാർട്ടും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-12-2024

sitelisthead