രാജ്യത്തെ രണ്ടാമത്തെ വലിയ ഫ്ലോട്ടിംഗ് (floating) സോളാർ നിലയത്തിന്റെ ആദ്യഘട്ടം കായംകുളത്ത് പൂർത്തിയായി. കായംകുളത്തെ എൻ.ടി.പി.സി.  നിലയത്തിനു സമീപം കായൽപ്പരപ്പിലാണ്‌ 92 മെഗാവാട്ടിന്റേ പദ്ധതിയുടെ ആദ്യഘട്ടമായി 22 മെഗാവാട്ടിന്റെ ഉത്പ്പാദനം ആരംഭിച്ചത്. ബാക്കിയുള്ള 70 മെഗാവാട്ടിന്റെ  പ്രവർത്തനങ്ങൾ മേയ്‌ മാസത്തോടെ പൂർത്തിയാക്കും. ഇവിടെ ഉത്പ്പാദിപ്പിയ്ക്കുന്ന വൈദ്യുതി കുറഞ്ഞനിരക്കിൽ കെ.എസ്‌.ഇ.ബി.യ്ക്ക്‌ നൽകും. ഇതോടെ രാജ്യത്തെ  രണ്ടാമത്തെ വലിയ ഫ്ലോട്ടിംഗ് സോളാർ നിലയം കായംകുളത്തെത്താകും. 100 മെഗാവാട്ട്‌ ശേഷിയുള്ള ആന്ധ്രയിലെ രാമഗുണ്ടത്താണ്‌ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-04-2022

sitelisthead