കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. 'എന്റെ കേരളം എന്റെ അഭിമാനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫോട്ടോചലഞ്ചിൽ കേരളത്തിന്റെ തനതുസംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉൾപ്പെടുത്താം. #keraleeyam2023photochallenge എന്ന ഹാഷ് ടാഗിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നവംബർ 1 വരെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-10-2023