2022-23 അധ്യയനവർഷം നടന്ന എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്സി, ഡിപ്ലോമ, റ്റിറ്റിസി, പോളിടെക്നിക്ക്, ബിരുദകോഴ്സുകൾ, ബിരുദാനന്തര ബിരുദം/ അതിന് മുകളിലുളള കോഴ്സുകൾ, പ്രൊഫഷണൽ ബിരുദം/അതിന് മുകളിലുളള കോഴ്സുകളിൽ അവസാന പരീക്ഷകളിൽ ഉയർന്നമാർക്ക് ലഭിച്ച പട്ടികജാതി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. ജനുവരി 15-നകം www.egrantz.kerala.gov.in വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്/മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസനഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2023