കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിയ്ക്ക് ഏഴ് ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ അറിയിക്കണം. പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം kdbrtvm@gmail.com ൽ അപേക്ഷ അയയ്ക്കണം .കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-06-2024