പുതിയ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 8 മുതൽ 12 വരെ കളമശ്ശേരി കീഡ് (KIED )ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ ബിസിനസിൻ്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 3-ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0484 2532890 / 2550322/9605542061
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-12-2023