സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സ്കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് വാട്ടർ ബെൽ സംവിധാനം ഏർപ്പെടുത്തി. ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും പ്രത്യേകം വാട്ടർ ബെൽ നൽകും. തുടർന്ന് വെള്ളം കുടിക്കുന്നതിന് അഞ്ച് മിനിറ്റ് ഇടവേള നൽകും. ഈ സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു വരുത്തണം. വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്ക് അധികൃതർ വെള്ളം ലഭ്യമാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2024

sitelisthead