പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്ക് വർധിപ്പിച്ചു. 2 വർഷം വരയുള്ള നിക്ഷേപങ്ങൾക്ക്ക്ക് 0.5 ശതമാനവും 2 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർധന.
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 6.00%
• 46 ദിവസം മുതൽ 90 ദിവസം വരെ 6.50%
• 91 ദിവസം മുതൽ 179 ദിവസം വരെ 7.00 %
• 180 ദിവസം മുതൽ 364 ദിവസം വരെ 7.25 %
• ഒരു വർഷം മുതൽ 2 വർഷം വരെ 8.25 %
• 2 വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8%
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 5.50 %
• 46 ദിവസം മുതൽ 90 ദിവസം വരെ 6 .00 %
• 91 ദിവസം മുതൽ 179 ദിവസം വരെ 6.25 %
• 180 ദിവസം മുതൽ 364 ദിവസം വരെ 6.75 %
• ഒരു വർഷം മുതൽ 2 വർഷം വരെ 7.25 %
• 2 വർഷത്തിൽ കൂടുതലുള്ളവയക്ക് 7.00 %
പുതുക്കിയ നിരക്കനുസരിച്ച് ദേശസാത്കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ നിക്ഷേപകർക്ക് സഹകരണ ബാങ്കുകൾ വഴി ലഭ്യമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2023