പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ യാത്രയൊരുക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസി ട്രാവൽകാർഡ് സൗകര്യം നടപ്പാക്കുന്നു. കണ്ടക്ടറിൽനിന്നോ മാർക്കറ്റിങ് എക്‌സിക്യുട്ടീവിൽനിന്നോ ഡിപ്പോയിൽനിന്നോ കാർഡ് വാങ്ങാം. 100 രൂപ വില. 50 രൂപ മുതൽ 2000 രൂപവരെ റീചാർജ് ചെയ്യാം.
യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് മെഷീനിൽ ഉരച്ച് കാർഡിൽനിന്ന് തുക ഈടാക്കും. കുറഞ്ഞത് 50 രൂപ ബാലൻസായി കാർഡിൽ ഉണ്ടാകണം. പുതിയ ആൻഡ്രോയ്‌ഡ് ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനിൽ മാത്രമാണ് ട്രാവൽ കാർഡ് ഉപയോഗിക്കാനാകുക. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
കാർഡ് കൈമാറാം
● ട്രാവൽകാർഡ് സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർക്ക് കൈമാറാം
● പ്രവർത്തനക്ഷമമല്ലെങ്കിൽ ഡിപ്പോയിൽനിന്ന് മാറ്റി നൽകും
● പൊട്ടുകയോ ഒടിയുകയോ ചെയ്താൽ പുതിയത് എടുക്കാം. പഴയ കാർഡിലുള്ള തുക പുതിയതിലേക്ക് ചേർക്കും
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-04-2025