2023 ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാപ്രതിഭകൾക്ക് ക്യാഷ് അവാർഡിനപേക്ഷിക്കാം. എ ഗ്രേഡ് നേടിയവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 8 വൈകുന്നേരം 5 മണിക്ക് മുൻപ് ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി. ഒ., തിരുവനന്തപുരം – 695003-ൽ ലഭ്യമാക്കണം. ഫോൺ നമ്പർ, പിൻകോഡ് സഹിതമുള്ള വിലാസം കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക ജില്ല പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും scdd.kerala.gov.in ൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് 0471 -  2315375

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2023

sitelisthead