കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അടോപ്ഷൻ സ്കീം' പ്രകാരം യു.പി.എസ്.സി 2024-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സൗജന്യ അഭിമുഖ പരിശീലനം നൽകുന്നു. പരിശീലനത്തിനായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്യണം. ന്യൂഡൽഹിയിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് കേരള ഹൗസിൽ സൗജന്യ താമസ - ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ / ട്രെയിൻ ടിക്കറ്റ് എന്നിവ നൽകും. കേരള ഹൗസിൽ താമസത്തിനായി നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 8281098863, 8281098862.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-12-2024

sitelisthead