കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ/ കുടുംബപെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവായി.
ഈ ഉത്തരവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍:
i) ഒരു പെന്‍ഷണര്‍ എന്നാണോ മസ്റ്ററിംഗ് ചെയ്യുന്നത്, ആ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് മസ്റ്ററിംഗ് വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്.
ii) ഒരു പെന്‍ഷണര്‍ക്ക് മസ്റ്ററിംഗ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് സൗകര്യപ്രദമായ സമയത്ത് അടുത്ത മസ്റ്ററിംഗ് നടത്താവുന്നതും പ്രസ്തുത തീയതി മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വീണ്ടും മസ്റ്ററിംഗിന് കാലാവധി/ വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്.
iii) ‘Post info’ ആപ്പ് സംവിധാനം വഴി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്ററിംഗിനായി പരിഗണിക്കുന്നതാണ്. പെന്‍ഷണറുടെ വസതിയില്‍ വന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ് പ്രസ്തുത സേവനം.
iv) കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംജാതമായ പ്രത്യേകമായ സാഹചര്യത്തല്‍ സംസ്ഥാന സര്‍വീസ് പെന്‍ന്‍കാരുടെ/ കുടുംബപെന്‍ഷനകാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള സാവകാശം ഉപയോഗപ്പെടുത്തി 31.12.2021 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക്/ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് 01.02.2022 മുതല്‍ സര്‍വീസ് പെന്‍ഷന്‍/ കുടുംബപെന്‍ഷന്‍ അനുവദിക്കുന്നതല്ല എന്ന് ധനകാര്യ (പെന്‍ഷന്‍- ബി വകുപ്പ് അറിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-11-2021