സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി.എസ്.സി കോച്ചിങ്ങ് നൽകുന്നു. രാവിലെ 10 മുതൽ 12.30 വരെയാണ് പരിശീലനം. 18നും 40നും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്നശേഷിത്വമുള്ള എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദം പാസായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 6ന് രാവിലെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ ആധാർ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ കൊണ്ടുവരണം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക് ഫോൺ: 0471 2343618, 0471 2343241.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-02-2025

sitelisthead