ഭരണ നേട്ടങ്ങൾ കൂടുതൽ അനുഭവഭേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവഹണം ഉറപ്പാക്കാനും ജില്ലകളിലെ പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാനും സെപ്റ്റംബർ 4, 7, 11, 14 തീയതികളിൽ യഥാക്രമം കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ മേഖല അവലോകന യോഗങ്ങൾ ചേരും.
4-ാം തീയതി കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ അവലോകന യോഗം കോഴിക്കോട് വെച്ച് നടത്തും.
7-ാം തീയതി പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ അവലോകന യോഗം തൃശൂർ നടക്കും.
11-ാം തീയതി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ യോഗം എറണാകുളത്ത് നടക്കും.
14-ാം തീയതി തിരുവനനതപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അവലോകന യോഗം തിരുവനന്തപുരത്ത് നടക്കും.
വിശദമായ മാർഗനിർദേശങ്ങൾക്ക്: https://document.kerala.gov.in/documents/governmentorders/govtorder2406202315:53:40.pdf
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2023