സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി റീൽസ്, പോസ്റ്റർ രചനാ മത്സരം നടത്തുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയാണ് പോസ്റ്ററും റീൽസും നിർമ്മിക്കേണ്ടത്. മികച്ച പോസ്റ്ററിന് 5000 രൂപയും റീൽസിന് 10,000 രൂപയും പ്രശസ്തിപത്രവും നൽകും.
മത്സരാർത്ഥിയുടെ ബയോഡേറ്റയും സ്കൂൾ പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രവും സമർപ്പിക്കണം. സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ മേയ് 24 ന് മുമ്പായി നൽകണം. stateschoolpravesanam2025@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് സൃഷ്ടികൾ അയക്കേണ്ടത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2025