പോളിടെക്‌നിക്ക് കോളേജുകളുടെ ആദ്യ സംസ്ഥാനതല ടെക്‌നിക്കൽ എക്‌സിബിഷൻ യങ് ഇന്നോവേറ്റേഴ്‌സ് ടെക്‌നിക്കൽ സമ്മിറ്റ് 22 മുതൽ 24 വരെ കളമശ്ശേരിയിൽ നടക്കും. പോളിടെക്നിക്  വിദ്യാർത്ഥികളിൽ നൂതനാശയ രൂപീകരണം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യാ സഹായത്തോടെ സാമൂഹികപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് യങ് ഇന്നോവഷൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ യങ് ഇന്നോവേറ്റേഴ്‌സ് ടെക്‌നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) സംഘടിപ്പിക്കുന്നത്. എൺപതോളം പോളിടെക്നിക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ അവരുടെ നൂതനാശയങ്ങൾ പൊതുജനങ്ങൾക്കും വ്യവസായ മേഖലയിലെ പ്രതിനിധികൾക്കും മുന്നിൽ പ്രദർശിപ്പിക്കും. പോളിടെക്നിക് മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപക - വിദ്യാർത്ഥി പ്രതിനിധികൾ, സ്റ്റാർട്ട് അപ്പ്-വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഇൻഡസ്ട്രി - ഇൻസ്റ്റിറ്റ്യൂട്ട് മീറ്റപ്പും വൈ-സമ്മിറ്റിൽ അരങ്ങേറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2024

sitelisthead