സ്റ്റാർട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് അതിസമ്പന്ന വ്യക്തികളെ (എച്ച്.എൻ.ഐ.) അറിയിക്കുന്നതിനും നിക്ഷേപവഴികൾ തുറക്കുന്നതിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ‘സീഡിങ് കേരള’ സമ്മേളനം സംഘടിപ്പിക്കുന്നു. മാർച്ച് 6-ന് രാവിലെ 10-ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ സീഡിങ് കേരളയുടെ 6-ാം പതിപ്പിന് തുടക്കമാവും.

രാജ്യത്തുടനീളമുള്ള അമ്പതിലധികം നിക്ഷേപകർ, നാൽപതിലധികം സ്പീക്കർമാർ, നിരവധി സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റുകൾ, നയരൂപകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് മാർച്ച് ഏഴിന് രാവിലെ 10 മുതൽ കേരള സ്റ്റാർട്ടപ്പ് മിഷൻ കളമശ്ശേരി ഐ.എസ്.സി.യിൽ ‘സീഡിങ് കേരള- ഇൻവെസ്റ്റർ കഫേ’യും സംഘടിപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കുമുള്ള ഫണ്ടിങ് അവസരങ്ങൾക്കും മാർഗനിർദേശം നൽകുന്നതിനുമാണ് ഇൻവെസ്റ്റർ കഫേ സംഘടിപ്പിക്കുന്നത്. 6,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്‌ട്രേഷന്: seedingkerala.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2023

sitelisthead