യുവജന കമ്മീഷൻ ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 10-നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ നൽകണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക് ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ ksycyouthseminar@gmail.com ലേക്കോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം-33, നേരിട്ടോ നൽകാം. വിവരങ്ങൾക്ക്: 8086987262, 0471-2308630.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2023

sitelisthead