കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്ക് നഴ്സിങ് റിക്രൂട്ടമെന്റ് നടത്തുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ മാർച്ച് -4 നകം അപേക്ഷ നൽകണം. അടിസ്ഥാന യോഗ്യത ജനറൽ നഴ്സിംങ് / ബി.എസ്.സി നഴ്സിങ്  . ജനറൽ നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.  ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ്  ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സ്. 

താത്പര്യമുള്ള നഴ്സിങ് പ്രൊഫഷണലുകൾക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ നൽകണം.  ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവർക്ക് ഫാസ്റ്റ്ട്രാക്കിലൂടെ നിയമന സാധ്യതയുണ്ട്. 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. നിയമനത്തിനുശേഷം ജർമ്മൻ ഭാഷയിൽ ബി.2 ലെവൽ പരിശീലനവും നൽകും. വിവരങ്ങൾക്ക് www.norkaroots.org  , www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ  സന്ദർശിക്കുക. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-02-2024

sitelisthead