ഗുണഭോക്താക്കൾക്ക് മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിനുമുള്ള അപേക്ഷകൾ ജൂൺ 20 നുള്ളിൽ ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ.മാർക്കും പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർക്കും നൽകണം. ഡി.ഡി.ഒ./ട്രഷറി ഓഫീസർമാർ അപേക്ഷ സ്വീകരിച്ചു ജൂൺ 22നു മുൻപായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി വെരിഫൈ ചെയ്യണം.

22നു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുത്തുന്ന തിരുത്തലുകൾ (നവജാത ശിശുക്കൾ, പുതുതായി വിവാഹം കഴിയുന്നവർ എന്നീ വിഭാഗക്കാർ ഒഴികെ) മെഡിസെപ് ഐ.ഡി. കാർഡിൽ പ്രതിഫലിക്കില്ല.  അതിനാൽ ഡി.ഡി.ഒമാരും ട്രഷറി ഓഫീസർമാരും ഈ തീയതിക്ക് മുൻപ് ലഭ്യമാകുന്ന അവസാന ഡാറ്റ അപ്ഡേഷൻ അപേക്ഷയും പരിഗണിച്ച് അന്തിമ തീയതിക്ക് മുൻപായി മെഡിസെപ് പോർട്ടലിൽ വെരിഫൈ ചെയ്തു ക്രമപ്പെടുത്തണം.  

അനുവദിച്ച സമയപരിധിയ്ക്കുള്ളിൽ തിരുത്തലുകൾ വരുത്തി വെരിഫൈ ചെയ്തതിനു ശേഷവും എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെവന്നാൽ 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ sncmedisep@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മെഡിസെപ് സ്റ്റേറ്റ് നോഡൽ സെല്ലിലെ ഐ.ടി. മാനേജർക്ക് പരാതി നൽകുകയോ ചെയ്യണം.

സർക്കുലർ

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2023

sitelisthead