യൂണിയൻ വിഭ്യഭ്യാസമന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയനവര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയില്‍ കേരളം രണ്ടാമത്. ഒന്നാമത് ചണ്ഡീഗഢും പഞ്ചാബുമാണ്. വിദ്യാഭ്യാസ നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, ഭരണനിര്‍വഹണം, തുല്യത, അധ്യാപക പരിശീലന നിലവാരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടന നിലവാര സൂചിക തയാറാക്കിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-07-2023