പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിൽ 2022-23 അധ്യയന വർഷം 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. പൊതുവിഷയങ്ങൾക്കു പുറമേ ഉപകരണസംഗീതം, സംഗീതം,  ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, കായികവിദ്യാഭ്യാസം, കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാസാഹിത്യ പുസ്തകങ്ങൾ, വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ പുസ്തകങ്ങളുടെയും, സീഡിയിൽ തയാറാക്കിയ ഓഡിയോ പുസ്തകങ്ങളുടെയും ശേഖരമടങ്ങിയ ബ്രെയിൽ ലൈബ്രറിയും ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരമുണ്ട്. ഈ സേവനങ്ങളെല്ലാം സൗജന്യമാണ്. രക്ഷിതാക്കൾ സ്കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഗാന്ധിനഗർ, വഴുതക്കാട്, തിരുവനന്തപുരം-695010 ഫോൺ: 0471 2328184, 8547722034, 9447467252.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-04-2023

sitelisthead