വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. ഷോർട്ട് ഫിലിമിലെ അഭിനേതാക്കൾ അടക്കം മുഴുവൻ അംഗങ്ങളും കോളേജ് വിദ്യാർത്ഥികൾ ആയിരിക്കണം. ദൈർഘ്യം 5 മിനിറ്റ്.
എൻട്രികൾ, ഷോർട്ട് ഫിലിമിന്റെ പേര്, കോളേജിന്റെ പേര്, അംഗങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ അടക്കം wedfilmcompetetion2025@gmail.com ഇമെയിൽ വിലാസത്തിൽ മാർച്ച് 2 നകം അയക്കണം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000 ,25,000,15,000 രൂപ സമ്മാനമായി നൽകും. വിവരങ്ങൾക്ക് : 8606023266.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2025