സഹകരണ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക്‌ പരമാവധി ഇളവുകൾ അനുവദിച്ച്‌ തിരിച്ചടവ്‌ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി  മാർച്ച്‌ 1 മുതൽ മാർച്ച്‌ 31 വരെ  നടക്കും.  നേരത്തെ 2023 നവംബർ 1 മുതൽ 2024 ജനുവരി 31 വരെ പദ്ധതി നടപ്പാക്കിയിരുന്നു.

വ്യവസ്ഥകൾക്ക്‌ വിധേയമായി പരമാവധി 50 ശതമാനം പലിശ ഇളവുകളോടെ വായ്പാ കണക്ക്‌ അവസാനിപ്പിക്കാൻ പദ്ധതി പ്രകാരം കുടിശ്ശിക വായ്പക്കാർക്ക്‌ അവസരം ലഭിക്കും.മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ ഇളവുകളോടെ അടച്ച്‌ തീർക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌.അതിദരിദ്ര വിഭാഗത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടവർക്കും പ്രത്യേകം ഇളവ്‌ അനുവദിക്കാൻ വ്യവസ്ഥകളുണ്ട്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2024

sitelisthead