കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയ്നർ, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ കോഴ്സുകളിലേക്ക് കുറഞ്ഞ ഫീസിൽ മികച്ച സൗകര്യങ്ങളോടെ  അസാപ് കേരളയിൽ പഠിക്കാം.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ കോഴ്‌സ് വിദ്യാർഥികളെ അവരുടെ ഭാഷയും ആശയവിനിമയ കഴിവുകളും മെച്ചപ്പെടുത്താൻ പ്രാപ്തരാക്കുന്നു. വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും ഭാഷ പരിശീലകരാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. സോഫ്റ്റ് സ്കിൽ ട്രെയ്നർ ആയി തുടക്കത്തിൽ ജോലി ലഭിക്കാൻ അവരസമൊരുക്കുന്ന കോഴ്സാണിത്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരേ പോലെ പ്രയോജനപ്പെടും. ഇന്റർവ്യൂകളിലും തൊഴിൽ രംഗത്തും ആവശ്യമായി വരുന്ന  ഭാഷ നൈപുണ്യത്തോടൊപ്പം വ്യക്തിത്വ വികസനത്തിനു കൂടി പ്രാധാന്യം നൽകുന്ന കോഴ്‌സാണ്. ഡിഗ്രിയാണ് യോഗ്യത. എൻ സി വി ഇ ടി ലെവൽ 5 സർട്ടിഫിക്കേഷൻ കോഴ്‌സാണ് ഇത്.
 കോഴ്സിന്റെ കാലാവധി: 400 മണിക്കൂർ (6 മാസം). 171 മണിക്കൂർ- തിയറി ക്ലാസുകൾ, 109 മണിക്കൂർ- സ്വയം പഠന മൊഡ്യൂൾ, 120 മണിക്കൂർ- ഇന്റേൺഷിപ്

അസാപ് കേരളയുടെ കീഴിലുള്ള 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലും കോഴ്സ് ലഭ്യമാണ്. വിദ്യാർഥികളുടെ എണ്ണമനുസരിച്ചു കോളേജുകളിലും ഈ കോഴ്സ് സംഘടിപ്പിക്കും.

ബാച്ചുകൾ: റെഗുലർ/ വീക്കെൻഡ് ബാച്ചുകൾ . ഫീസ്: 14,750

ജർമൻ

ഐടി, ടെക്ക് പ്രഫഷനലുകൾക്ക് ജർമനിയിൽ വലിയ അവസരങ്ങളാണുള്ളത്. ജർമൻ ഭാഷയിൽ സംസാരിക്കുന്നതിനും ദൈനംദിന ഉപയോഗങ്ങൾക്ക് സഹായകരവുമായ രീതിയിൽ വിദ്യാർഥികളെ ഈ കോഴ്സ് പരിശീലിപ്പിക്കും. ഗൊയ്ഥെ സെൻട്രം ആണ് ഈ കോഴ്സ് നടത്തിപ്പിന് അസാപിനെ സഹായിക്കുന്നത്. കാലാവധി: 90 മണിക്കൂർ, ഓൺലൈൻ കോഴ്‌സാണ്. ഫീസ്: 18880
 
ഫ്രഞ്ച്

ഫ്രഞ്ച് ഭാഷയിൽ ദൈനംദിന വിവരകൈമാറ്റത്തിന് സഹായകമാരായ രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. അലിയോൻസ് ഫ്രാൻസെയ്സുമായി സഹകരിച്ചാണ് അസാപ് കേരള ഈ കോഴ്സ് പരിശീലനമൊരുക്കുന്നത്. കണ്ടന്റ് റൈറ്റർ, ഭാഷ പരിശീലകർ , വിവർത്തനം, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളിൽ ജോലി സാധ്യത. കോഴ്സ് കാലാവധി: 120 മണിക്കൂർ, ഓൺലൈൻ കോഴ്സ്; ഫീസ്: 9,499
 
സ്പാനിഷ്

ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് സ്പാനിഷ്. അസാപ് കേരള നൽകുന്ന സ്പാനിഷ് കോഴ്സ്  പൂർത്തിയാക്കുന്നതോടെ പഠിതാവ് ഈ ഭാഷയിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ആശയവിനിമയ ശേഷി നേടും.  അടിസ്ഥാന ആവശ്യങ്ങൾ വിവരിക്കുന്നതിന് പതിവായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ലളിതമായ ശൈലികളും മനസ്സിലാക്കാനും ഉപയോഗിക്കാനും വിദ്യാർഥിക്ക് കഴിയും. കോഴ്സ് കാലാവധി: 120 മണിക്കൂർ, ഓൺലൈൻ കോഴ്സ്; ഫീസ്: 28,320
 
ജാപ്പനീസ്

അലുമ്‌നി സൊസൈറ്റി ഓഫ് AOTS (ASATC) നൽകുന്ന ഒരു ലെവൽ N5 കോഴ്‌സാണ് ജാപനീസ് ഭാഷ കോഴ്സ്. 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഈ  കോഴ്സിൽ ചേരാം. ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ, ഗ്രാമർ എന്നിവ ഈ കോഴ്സിന്റെ ഭാഗമായി പഠിക്കാം.  പഠനം ഓൺലൈനിൽ, ഫീസ്: 10,915 

മാർച്ച് 31 വരെ അപേക്ഷിക്കാം. കാനറാ ബാങ്ക്,  കേരള ബാങ്ക് എന്നിവയുടെ സ്കിൽ ലോൺ സൗകര്യം എല്ലാ കോഴ്‌സുകൾക്കും ലഭ്യമാണ്. വിവരങ്ങൾക്ക്:  9495 999 623 / 9495 999  709

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-03-2023

sitelisthead