നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ജനുവരി 9 മുതൽ 12 വരെ നിയമസഭ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, കാർട്ടൂൺ വിഭാഗങ്ങളിൽ ഓൺലൈൻ മത്സരം നടത്തും. എൻട്രികൾ 20നകം ലഭിക്കണം. നിയമസഭാങ്കണത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനും 20 വരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: klibf.niyamasabha.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-12-2022

sitelisthead