2023-24 വർഷത്തെ അയ്യങ്കാളി മെമോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 -24 അധ്യയന വർഷത്തിൽ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായിരിക്കണം. അപേക്ഷകർ 2022-23 അധ്യയന വർഷം 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ കുറഞ്ഞത് B ഗ്രേഡോ അതിന് മുകളിലോ ലഭിച്ചിരിക്കണം. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം ₹ ഒരു ലക്ഷം കവിയരുത്. അപേക്ഷ, അസൽ ജാതി, വരുമാന സർട്ടിഫിക്കറ്റ്, 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ്, പാഠ്യേതര പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റുകൾ, ആധാർ കോപ്പി, പാസ്ബുക്ക് കോപ്പി എന്നിവ സഹിതം നവംബർ 30 ന് വൈകിട്ട് 5-നകം ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പാലിറ്റി കോർപറേഷൻ ഓഫീസുമായി ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2023

sitelisthead