കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐഡിയ ഗ്രാന്റ് ആശയങ്ങള്‍ കണ്ടെത്താന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഏജന്‍സികളെ ക്ഷണിക്കുന്നു. ഇന്നവേഷന്‍ ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ഗ്രാന്റ് ആണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്പന്ന മാതൃകയോ ഉത്പന്നമോ വികസിപ്പിക്കുന്നതിനും സംരംഭക ആശയത്തെ ഒരു സ്റ്റാര്‍ട്ടപ്പായി രജിസ്റ്റര്‍ ചെയ്യുന്നതിനുമാണ് ഐഡിയ ഗ്രാന്റ് ധനസഹായം നല്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. നൂതന ആശയങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രാദേശിക തലത്തില്‍ കണ്ടെത്തി പദ്ധതിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

കെ.എസ്.യു.എമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അംഗീകാരമുള്ള ടിബിഐ, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ 8 കമ്പനികള്‍, ഡിഎസ്ടിടിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവയ്ക്ക്  https://startupmission.kerala.gov.in/tenders  വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2023

sitelisthead