യുവജനക്ഷേമ ബോര്‍ഡ് കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2023ന്റെ ലോഗോയ്ക്ക് എന്‍ട്രി ക്ഷണിച്ചു. A4 സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ഓഗസ്റ്റ് 16ന് വൈകിട്ട് 5ന് മുന്‍പ് ലഭിക്കണം. അയയ്ക്കുന്ന കവറിന് മുകളില്‍ 'കേരളോത്സവം 2023 ലോഗോ' എന്ന രേഖപ്പെടുത്തണം. വിലാസം: മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-43. ഫോണ്‍: 0471-2733139, 2733602.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-07-2023

sitelisthead