ദാരിദ്ര്യ രേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാർക്ക് കൃതൃമ പല്ലുകള്‍ വച്ചു നല്‍കുന്ന മന്ദഹാസം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും അതല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ടതിനാല്‍ പുതിയ ദന്ത നിര വെയ്ക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷകള്‍ സുനീതി www.sjd.kerala.gov.in പോര്‍ട്ടല്‍ വഴി നൽകണം. വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ബന്ധപ്പെടുക. ഫോണ്‍. 0471 2306040.2306040.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2024