മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിൽ പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കണം. പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നൽകാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ റെസീപ്റ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിനുശേഷം റസീപ്റ്റ് ലഭിക്കും.

ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യൽ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആർ കോഡ് നൽകിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള  സാധ്യത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  ക്യുആർ കോഡ് സംവിധാനം പിൻവലിച്ചു.  ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി ലഭിക്കുന്ന സഹായങ്ങൾ ഏകോപിപ്പിക്കാൻ ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിക്കും. പുനരധിവാസത്തിനായി ഇത്തരം സഹായങ്ങൾ നൽകാൻ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad@gmail.com എന്ന ഇ-മെയിൽ ലഭ്യമാണ്. കൂടാതെ, ഈ പ്രവർത്തനങ്ങൾക്കായി 9188940013, 9188940014, 9188940015 എന്ന നമ്പറുകളിൽ കോൾ സെന്ററും ആരംഭിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2024

sitelisthead