എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രാജ്യാന്തര ഊർജ മേളയോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകീട്ട് 3 ന് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ. ഇ.എഫ്. കെ വേദിയിൽ വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പൂർത്തീകരിക്കാം.അവസാന തീയതി ജനുവരി 26 . വിവരങ്ങൾക്ക് : ഫോൺ: 0471-2594922, ഇമെയിൽ : emck@keralaenergy.gov.in. വെബ്സൈറ്റ് : keralaenergy.gov.in . തിരുവനന്തപുരത്ത് ഫെബ്രുവരി 7,8,9 തീയതികളിൽ രാജ്യാന്തര ഊർജ മേള നടക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2025