തീരമൈത്രി പദ്ധതിയുടെ കീഴിൽ ചെറുകിട സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യതൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20 നും 40 നും ഇടയിൽ പ്രായമുള്ള മത്സ്യ ഗ്രാമത്തിലെ സ്ഥിര താമസക്കാരോ, യഥാർത്ഥ മത്സ്യ തൊഴിലാളികളുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യ കച്ചവടം അനുവർത്തിച്ച് വരുന്നവരോ ആയ അഞ്ച് പേരിൽ കൂടാത്ത വനിതകളുടെ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. ഒരു അംഗത്തിന് പരമാവധി ₹ 100,000 നിരക്കിൽ 5 പേർ അടങ്ങുന്ന ഗ്രൂപ്പിന് 5,00,000 വരെ ഗ്രാന്റായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28. വിവരങ്ങൾക്ക് 8089303519, 8943164472 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-02-2024