നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു. 30 മുതൽ 45 മിനുട്ട് വരെ ദൈർഘ്യമുള്ള നാടകങ്ങളാണ് അഭികാമ്യം. സാമൂഹികപ്രതിബദ്ധതയുള്ള സമകാലീനവിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നാടകരചനകളാണ് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങൾക്ക് അവതരണത്തിനുള്ള വേദികളും പ്രതിഫലവും നൽകും. രചനകൾ ഒക്ടോബർ 22 നകം keraleeyam23@gmail.com-ൽ ലഭിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2023

sitelisthead