തൃത്താലയിൽ ഫെബുവരി 18, 19 തീയതികളിൽ നടക്കുന്ന തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു. ഏകീകൃത തദ്ദേശ സ്വയംഭരണം നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷം എന്ന പ്രാധാന്യം പ്രതിഫലിപ്പിച്ച് കൊണ്ട് തൃത്താലയുടെയും പാലക്കാടിന്റേയും കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന തനത് കലാരൂപങ്ങളും ബിംബങ്ങളും (കോട്ട, കരിമ്പന) ഉൾപ്പെടുത്തിയാവണം ലോഗോ സൃഷ്ടിക്കേണ്ടത്. 25 എം.ബി. വരെയാകാവുന്ന ലോഗോ lsgdmoffice@gmail.com ൽ ജനുവരി 25ന് വൈകിട്ട് 5-നകം നൽകണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉദ്ഘാടന ചടങ്ങിൽ സമ്മാനം നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2023