2023-24 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന  സാമൂഹ്യനീതി വകുപ്പിന്റെ  വിജയാമൃതം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.  ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികൾ, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെയോ റെഗുലർ കോഴ്‌സിലൂടെയോ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ കോഴ്‌സുകളിൽ ആർട്‌സ് വിഷയങ്ങൾക്ക് 60 ശതമാനവും സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും പി.ജി അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിലധികവും മാർക്ക് നേടിയവർക്ക്  suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 30. വിവരങ്ങൾക്ക് 0471 2343241 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-08-2024

sitelisthead