ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസികേരളീയർക്കുള്ള  പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ ഡിസൈനുകൾ പരിഷ്കരിച്ചു. അടുത്ത സാമ്പത്തികവർഷം മുതൽ പുതിയ ഡിസൈനിലുളള കാർഡുകൾ ലഭ്യമാക്കും. 

18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക്  www.norkaroots.org വഴി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാർഡുകൾക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വർഷവുമാണ് കാലാവധി. അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.  

വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-03-2024

sitelisthead