ശാസ്ത്രം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയിൽ താത്പര്യമുള്ള വിദ്യാർഥികൾക്കായി ഐഎസ്ആർഒ യുവിക 2025 യങ് സയന്റിസ്‌റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരം, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു, ശ്രീഹരിക്കോട്ട, ഡറാ ഡൂൺ, ഷില്ലോങ് എന്നീ ഐഎസ്ആർഒ സെന്ററുകളിൽ മെയ് 19 മുതൽ 31 വരെയാണ് ക്യാമ്പ്. മാർച്ച് 23 വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിൽ 50 ശതമാനം മാർക്ക്, ജില്ലാ/സംസ്ഥാന കലാ കായിക മത്സരങ്ങൾ, ശാസ്ത്രമേള, ഒളിമ്പ്യാഡ്, എൻസിസി, സ്കൗട്ട്, എൻഎസ്എസ് എന്നിവയിൽ പങ്കാളിത്തം, പഞ്ചായത്ത്, ഗ്രാമീണ മേഖലക ളിലെ സ്കൂളുകളിൽ പഠനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അർഹരായവരെ തെരഞ്ഞെടുക്കുക. ഏപ്രിൽ 7 ന് ആദ്യ  സെലക്ഷൻ ലിസ്‌റ്റ് പ്രസിദ്ധീകരിക്കും. രജിസ്ട്രേഷൻ ഫീസ് ഇല്ല. താമസസൗകര്യം, ഭക്ഷണം തുടങ്ങിയവ ഐഎസ്ആർഒ നൽകും. വിവരങ്ങൾക്ക്: jigya sa.iirs.gov.inyuvik , www.isro.gov.in ഇ- മെയിൽ: yuvika@isro.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2025

sitelisthead