പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് 2024-2026 വർഷത്തേക്കുള്ള അക്രഡിറ്റേഷന് ഏജൻസികൾക്ക് അപേക്ഷിക്കാം. വിശദമായ അപേക്ഷ ഫെബ്രുവരി 28ന് വൈകിട്ട് 5നുള്ളിൽ നേരിട്ട്/തപാൽ/ഇ-മെയിൽ വഴി അയക്കണം. വിലാസം: സെക്രട്ടറി, ധനകാര്യ (ഇൻഡസ്ട്രീസ് & പബ്ലിക് വർക്‌സ് -ബി) വകുപ്പ്, ഗവ. സെക്രട്ടറിയറ്റ്, തിരുവനന്തപുരം- 695001, ഇ-മെയിൽ: indpwb@gmail.com. വിവരങ്ങൾക്ക് 0471-2518834, 0471-2518318. നോട്ടിഫിക്കേഷന്‍
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2025