കുട്ടികളിക്കുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന്  സ്കൂളുകളിൽ ഉച്ചഭക്ഷണ ഗുണനിലവാര രജിസ്റ്റർ തയ്യാറാക്കുന്നു. ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിന് മുൻപായി അധ്യാപകരും സ്‌കൂൾ മാനേജിംഗ് കമ്മറ്റി അംഗങ്ങളും രുചിച്ചു നോക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തേണ്ടത് ഉച്ചഭക്ഷണ കമ്മറ്റിയുടെ ഉത്തരവാദിത്വമാണ്. ഭക്ഷണ സാധനങ്ങൾ സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും പാൽ ഉത്പ്പന്നങ്ങൾ പ്രാദേശിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നോ മിൽമയിൽ നിന്നോ വാങ്ങണം. എഫ്.എസ്.എസ്.എ.ഐ. അംഗീകൃതവും എൻ.എ.ബി.യിൽ അക്രഡിറ്റേഷനും ഉള്ള ലബോറട്ടറികളിൽ ഉച്ചഭക്ഷണ സാമ്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2022

sitelisthead