പട്ടികജാതി  പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ദേശീയ തൊഴിൽ സേവന കേന്ദ്രം സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 18ന് വൈകിട്ട് 4ന് മുമ്പായി https://forms.gle/SNBzVySkqaha5zj28-ൽ രജിസ്റ്റർ ചെയ്യണം. ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19 ന് രാവിലെ 10 മണിക്ക് നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി, എസ്.ടി, സംഗീത കോളേജിന് പിറക് വശം, തൈക്കാട്, തിരുവനന്തപുരം വിലാസത്തിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2332113.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2025

sitelisthead