വയനാട് ദുരിതമേഖലയുടെ പുനർജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കി. സർക്കാർ വകുപ്പുകൾ, പബ്ലിക് സെക്ടർ യൂണിറ്റുകൾ, ബോർഡുകൾ, സർവകലാശാലകൾ, എയ്ഡഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ, കമ്മീഷനുകൾ, ട്രൈബ്യൂണലുകൾ എന്നിവയിലെ ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമാണ്. അഞ്ച് ദിവസത്തെ ശമ്പളം സംഭാവന ചെയ്യുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാം. കൂടുതൽ തുക സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാസത്തെ ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം എന്ന നിരക്കിൽ 10 തവണകളായി നൽകാം.സംഭാവന തുക സെപ്തംബറിൽ നൽകേണ്ട ആഗസറ്റ് മാസത്തെ ശമ്പളം മുതൽ കുറയ്ക്കും. ഉത്തരവ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2024

sitelisthead