കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ നിന്നും 2024-25 വർഷത്തെ താങ്ങൽ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഈ വർഷങ്ങളിൽ ചുരുങ്ങിയത് 100 ദിവസം ജോലിചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായഅംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്തു വരുന്ന തൊഴിലാളികൾക്കും അപേക്ഷിക്കാം. സൗജന്യ അപേക്ഷാ ഫോറവും വിശദാംശങ്ങളും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂർ ഹെഡ് ഓഫീസിലും കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ലഭിക്കും.അപേക്ഷ ഡിസംബർ 10 നകം അതാത് ജില്ല എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-11-2024