കേരള നോളേജ് ഇക്കോണമി മിഷനും പട്ടികജാതി - പട്ടിക വർഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെന്റ് സൊസൈറ്റിയുമായി ചേർന്ന് പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണ് ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി. നോളേജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ DWMS-ൽ രജിസ്റ്റർ ചെയ്ത വിജ്ഞാന തൊഴിൽ തൽപരരായ, 18 നും 59നും ഇടയിൽ പ്രായമുള്ള പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 2026 നുള്ളിൽ യോഗ്യതയുള്ള മുഴുവൻ പേരെയും റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ തൊഴിൽ സജ്ജരാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2023

sitelisthead