കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അംഗങ്ങൾക്ക് തടസ്സമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അംഗങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ജില്ലാ ഓഫീസിൽ ഹാജരാക്കണം. 2020 നു ശേഷം പുതിയ അംഗത്വം എടുത്തവരും വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസം എന്നീ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിച്ചവരും വീണ്ടും രേഖകൾ നൽകേണ്ടതില്ല. ജനന തീയതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി / ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. വിശദവിവരങ്ങൾക്ക് : 0471 2729175.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-04-2025