ചെറുകിട സംരംഭങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉല്പാദന സേവന സംരംഭങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ഇന്‍ഷുറന്‍സിനു വേണ്ടി വര്‍ഷം തോറും അടയ്ക്കുന്ന സംഖ്യയുടെ 50 ശതമാനം (പരമാവധി 5000/- രൂപ വരെ) തിരികെ ലഭിക്കും. പ്രകൃതി ക്ഷോഭം, തീപിടുത്തം, മറ്റ് അപകടങ്ങള്‍ എന്നിവയ്ക്ക് എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർ) യൂണിറ്റുകള്‍ എടുക്കുന്ന എല്ലാ വിധ സുരക്ഷാ പോളിസികള്‍ക്കും റീഫണ്ട് ലഭിക്കും.
ഐ.ആര്‍.ഡി.എ.ഐ അംഗീകരിച്ച സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എടുക്കുന്ന എല്ലാ പോളിസികളും പദ്ധതിക്കായി പരിഗണിക്കും. ഉദ്യം രജിസ്‌ട്രേഷന്‍ പോളിസി സര്‍ട്ടിഫിക്കറ്റ്, തുക ഒടുക്കിയ രേഖകള്‍ എന്നിവ സഹിതം അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലുള്ള വ്യവസായ വകുപ്പിന്റെ പ്രതിനിധികള്‍ മുഖേനെയോ, ബ്ലോക്ക്/നഗരസഭ വ്യവസായ വികസന ഓഫീസര്‍മാര്‍ മുഖേനെയോ താലൂക്ക് വ്യവസായ ഓഫീസ് മുഖേനെയോ msmeinsurance.industry.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2024