വയോജന മേഖലയിൽ മികവാർന്ന സേവനം കാഴ്ചവെച്ച മുതിർന്ന പൗരൻമാർ, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾ, കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിവരിൽ നിന്ന് സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന അവാർഡ് 2023 ന് നാമനിർദേശം ക്ഷണിച്ചു. 11 വിഭാഗങ്ങളിലായാണ് പുരസ്‌കാരം. നാമനിർദേശങ്ങൾ ജൂലൈ 30 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെട്ട ജില്ല സാമൂഹ്യനീതി ഓഫിസിലോ നൽകണം.
വയോസേവന അവാർഡിനായി വ്യക്തികൾ / സ്ഥാപനങ്ങൾ നേരിട്ട് അപേക്ഷിക്കാൻ പാടില്ല. എന്നാൽ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് വ്യക്തികളെയോ, സ്ഥാപനങ്ങളെയോ നാമനിർദേശം ചെയ്യാം. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം. വിവരങ്ങൾക്ക്: sjd.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-07-2023